IndiaNEWS

ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ ഇനി എല്ലാവര്‍ക്കും ലഭ്യമല്ല 

കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂര യാത്രക്ക് അവസരമൊരുക്കുന്നു എന്നതാണ് യാത്രക്കാരെ റെയില്‍വേയിലേക്ക് അടുപ്പിക്കുന്ന പ്രധാനപ്പെട്ട കാര്യം.ഇതിൽതന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ലോവർ ബർത്ത്.എന്നാലിപ്പോള്‍ ട്രെയിനിലെ ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ ഇനി എല്ലാവര്‍ക്കും ലഭ്യമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഭിന്നശേഷി വിഭാഗക്കാര്‍ക്കായിരിക്കും ഇനി മുതല്‍ റെയില്‍വെയുടെ ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ ലഭ്യമാവുക. ഭിന്നശേഷിക്കാരുടെ യാത്രയെ കൂടുതല്‍ ആയാസരഹിതമാക്കുക എന്ന ഉദ്ധേശത്തിലാണ് ഇത്തരമൊരു പ്രധാനപ്പെട്ട തീരുമാനത്തിലേക്ക് റെയില്‍വെ എത്തിച്ചേര്‍ന്നത്.

റെയില്‍വെ ബോര്‍ഡിന്റെ പുതിയ ഉത്തരവ് പ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ താഴെയും മദ്ധ്യ ഭാഗത്തുമുളള രണ്ട് സീറ്റുകള്‍, തേര്‍ഡ് എ.സി കംപാര്‍ട്‌മെന്റില്‍ രണ്ട് സീറ്റുകള്‍, എ.സി ത്രീ ചെയറില്‍ രണ്ട് സീറ്റുകള്‍ എന്നിങ്ങനെയാണ് ഭിന്നശേഷിക്കാര്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്നത്.ഭിന്നശേഷിക്കാരുടെ ഒപ്പം യാത്ര ചെയ്യുന്ന സഹായികള്‍ക്കും ഇത്തരം സീറ്റുകളില്‍ യാത്ര ചെയ്യാവുന്നതാണ്.

ഗരീബ് രാത്ത് ട്രെയിനുകളില്‍ രണ്ട് ലോവര്‍ സീറ്റുകളും, രണ്ട് അപ്പര്‍ സീറ്റുകളുമാണ് ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി റിസര്‍വ് ചെയ്യപ്പെട്ടിരിക്കുന്നത്.അതേസമയം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആവശ്യപ്പെടാതെ തന്നെ ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ ലഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.സ്ലീപ്പര്‍ ക്ലാസില്‍ 6-7 ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍, തേര്‍ഡ് എ.സി കംപാര്‍ട്‌മെന്റില്‍ 4-5 ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍, സെക്കന്റ് എ.സി കംപാര്‍ട്‌മെന്റില്‍ 3-4 ലോവര്‍ ബെര്‍ത്ത് സീറ്റുകള്‍ എന്നിങ്ങനെയാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലഭിക്കുന്ന റിസര്‍വേഷന്‍.

Signature-ad

 

അതിനൊപ്പം തന്നെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും ബുക്ക് ചെയ്യുന്ന സമയത്ത് ഉയര്‍ന്ന ബെര്‍ത്തിലെ സീറ്റാണ് ലഭിച്ചതെങ്കില്‍, ടിക്കറ്റ് ചെക്ക് ചെയ്യുന്ന സമയത്ത് ടി.ടി.ക്ക് അത് ലോവര്‍ ബെര്‍ത്തിലാക്കി നല്‍കാനുളള അവകാശമുണ്ട്.

Back to top button
error: