Movie

നോവലിസ്റ്റും തിരക്കഥാകൃത്തുമായി സാഹിത്യത്തിലും സിനിമയിലും ഒരേ പോലെ തിളങ്ങിയ മുട്ടത്ത് വർക്കി ഓർമയായിട്ട് ഇന്ന് 34 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

    ഇന്ന് മുട്ടത്ത് വർക്കി ചരമദിനം. 20ൽപ്പരം ചിത്രങ്ങളുടെ കഥാകൃത്തായിരുന്ന, ഒരു കാലഘട്ടത്തിന്റെ തന്നെ യുവ ഹൃദയസ്പന്ദനമായിരുന്ന എഴുത്തുകാരൻ മുട്ടത്ത് വർക്കി അന്തരിക്കുന്നത് 1989 മെയ് 28 നാണ്.

Signature-ad

അദ്ദേഹത്തിന്റെ ചില പ്രധാന സിനിമകളിലൂടെ.

1. പാടാത്ത പൈങ്കിളി (1957). നസീർ-മിസ് കുമാരി ചിത്രം. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും. സാമ്പത്തികാന്തരങ്ങൾ സ്നേഹബന്ധങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന സാമൂഹ്യാവസ്ഥയാണ് പ്രമേയം.

2. ജയിൽപ്പുള്ളി (1957). കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ എന്നിവർ പാടിയ സംഗീതമീ ജീവിതം ഈ ചിത്രത്തിലേതാണ്. തിരുനയിനാർകുറിച്ചി മാധവൻ നായർ ഗാനരചനയും ബ്രദർ ലക്ഷ്മൺ സംഗീതവും നിർവ്വഹിച്ചു. പണം മനുഷ്യനെ ചതിയനും സ്വാർത്ഥനുമാക്കുമെങ്കിലും ത്യാഗം, ഉപാധികളില്ലാത്ത സ്നേഹം അന്തിമമായി വിജയിക്കുമെന്ന് ചിത്രം പറഞ്ഞു. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും.

3. ജ്ഞാനസുന്ദരി (1961). രാജഭരണത്തിലെ അധികാരമോഹവും നഷ്ടപ്പെടലും വീണ്ടെടുക്കലുമൊക്കെയാണ് പ്രതിപാദ്യവിഷയങ്ങൾ. രാജാവിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്തെഴുതുക, വധിക്കുക എന്ന വ്യാജകൽപ്പന പുറപ്പെടുവിക്കുക, ആജ്ഞ കിട്ടിയയാൾ ‘ഇരയെ’ കൊല്ലാതെ വനത്തിൽ ഒളിപ്പിക്കുക, അവസാനം സത്യമറിയുക, നഷ്ടപ്പെട്ടവരെ തിരിച്ചു കിട്ടുക ഇങ്ങനെയാണ് കഥാഗതി. കെഎസ് സേതുമാധവനായിരുന്നു സംവിധാനം. അഭയദേവ് എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകി പി ലീല പാടിയ ‘കന്യാമറിയാമേ തായേ’ പ്രശസ്‌തം.

4. വെളുത്ത കത്രീന (1968). സുന്ദരിയായ കീഴ്‌ജാതിക്കാരി കത്രീന സാഹചര്യവശാൽ നമ്പൂതിരിയുടെ ഭാര്യയായി. അവളെ സ്നേഹിച്ചു പോന്നിരുന്ന ചെല്ലപ്പൻ അവളെ കീഴടക്കുന്നു. തുടർന്ന് അവൾ കറുത്ത കുഞ്ഞിനെ പ്രസവിക്കുന്നു. കത്രീന ജീവനൊടുക്കി. ചെല്ലപ്പൻ കുഞ്ഞിനെ ഏറ്റെടുക്കുന്നു. സംവിധാനം ശശികുമാർ. ‘പൂഴിയിൽ വീണ പൂജാപുഷ്പമേ’ എന്നാണ് ഗാനരചയിതാവ് ശ്രീകുമാരൻതമ്പി നായികയെ വിശേഷിപ്പിച്ചത്.

5. ചട്ടമ്പിക്കവല (1969). സ്ഥലത്തെ പ്രധാന മുതലാളിയും സർവ്വോപരി ഗുണ്ടാത്തലവനുമായ മാത്തച്ചനെ ഒതുക്കാൻ പോലീസ് പ്രച്ഛന്നവേഷം കെട്ടുന്നു. ജോണി എന്നൊരു ധനാഢ്യനായി സിഐഡി ഓഫീസർ വേഷം കെട്ടി മാത്തച്ചൻ മുതലാളിയോട് അടുക്കുന്നു. മകൾക്ക് ജോണിയുമായി കല്യാണമാലോചിച്ച മുതലാളി ജോണി ‘ഫെയ്ക്ക്’ ആണെന്നറിയുമ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. എൻ ശങ്കരൻനായർ സംവിധാനം. സത്യനും ശ്രീവിദ്യയും നായികാനായകന്മാർ. ശ്രീവിദ്യയുടെ ആദ്യകാല ചിത്രം.

ഈ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും മുട്ടത്ത് വർക്കിയുടേതു തന്നെ. ഇനിയും ചില ചിത്രങ്ങൾക്ക് മ
വർക്കിയുടെ കഥയിൽ മറ്റ് ചിലർ തിരക്കഥകളെഴുതി.

Back to top button
error: