ദോഹ:കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമായി മാറുന്നതിന്റെ ഭാഗമായി ഇനി സ്പോണ്‍സറില്ലാതെയും ഖത്തറിൽ സംരംഭങ്ങൾ തുടങ്ങാൻ അനുമതി ലഭിക്കും.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴില്‍ തന്നെ നൂറ് ശതമാനം ഉടമസ്ഥതയില്‍ ഇപ്പോള്‍ വിദേശികള്‍ക്കും സ്ഥാപനങ്ങള്‍ തുടങ്ങാം എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഖത്തര്‍ ഫിനാന്‍സ് സെന്റര്‍ വഴിയും ഖത്തര്‍ ഫ്രീ സോണ്‍ വഴിയും നൂറ് ശതമാനം വിദേശി ഉടമസ്ഥതയില്‍ കമ്ബനി തുടങ്ങാന്‍ നേരത്തെ തന്നെ സൗകര്യം ഉണ്ടായിരുന്നു.അതാണ് ഇപ്പോൾ ഒന്നുകൂടി ലളിതമാക്കിയിരിക്കുന്നത്.