തിരുവനന്തപുരം: ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാൻ അവസരം. 10 വര്‍ഷങ്ങള്‍ക്കു മുമ്ബ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെ യാതൊരു പുതുക്കലും നടത്തിയിട്ടില്ലെങ്കില്‍ അവ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
തിരിച്ചറിയൽ, മേല്‍വിലാസ രേഖകള്‍ ഓണ്‍ലൈൻ വഴി ജൂണ്‍ 14 വരെ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.ഇതിനായി https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ആധാര്‍ നമ്ബര്‍ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.