KeralaNEWS

യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കെ എസ് ആര്‍‌ ടി സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു.കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി 12 മണിയോടെ കോഴിക്കോട്- മാനന്തവാടി കെ എസ് ആര്‍ ടി സി ബസിലാണ് സംഭവം നടന്നത്.ബസ് യാത്രയ്ക്കിടയിൽ ഇബ്രാഹിം തന്നെ കയറിപിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.തുടര്‍ന്ന് യുവതി ബഹളം വയ്ക്കുകയും മറ്റ് യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Signature-ad

കുന്നമംഗലം പോലീസായി ഇയാളെ അറസ്റ്റ് ചെയ്തത്.പിന്നീട് കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസ് സർവീസ് തുടര്‍ന്നത്.

Back to top button
error: