KeralaNEWS

കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ്

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബംഗളൂരിലേക്ക് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചു.അത്തോളി- പേരാമ്പ്രാ- കുറ്റ്യാടി- തൊട്ടിൽപ്പാലം- മാനന്തവാടി വഴിയാണ് ബസ് ബംഗളൂരുവിൽ എത്തുക.
അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന ബസ് ഈ ഭാഗത്തു നിന്നുള്ളവർക്ക് കോഴിക്കോട് എത്താതെ തന്നെ ബംഗളൂരുവിലേക്ക് യാത്ര ചെയ്യുവാൻ സഹായിക്കും.

കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് രാത്രി 9.00 മണിക്കാണ് ബസ് പുറപ്പെടുന്നത്.അത്തോളിയിൽ 9.30, പേരാമ്പ്രയിൽ 10.30, കുറ്റ്യാടിയിൽ 10.45, തൊട്ടിൽപ്പാലം 11.00, വെള്ളമുണ്ട 11.45, മാനന്തവാടി 11.59 , പുലർച്ചെ 3.30ന് മൈസൂർ, രാവിലെ 6.00 മണിക്ക് ബംഗളൂരു എന്നിങ്ങനെയാണ് സമയം.

 

തിരികെ ബംഗളൂരുവിൽ നിന്നും വൈകിട്ട് 3.00 മണിക്ക് ആരംഭിക്കുന്ന സർവീസ് 3.40ന് ബിഡദി, 5.30ന് മൈസൂര്‍, 10:30ന് തൊട്ടിൽപ്പാലം,11:00ന് പേരാമ്പ്ര, പുലർച്ചെ 12:01ന് കോഴിക്കോട്.

 

കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ 624 രൂപയാണ് ടിക്കറ്റ് നിരക്ക്.

Back to top button
error: