തന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തകളെ തള്ളിക്കളഞ്ഞ് നടി അൻസിബ. വായിച്ചു കേട്ട അറിവ് മാത്രമേ തനിക്കും ഉള്ളൂ. ആരെയാണ് വിവാഹം കഴിച്ചത് എന്നു കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു. വാർത്തകൾ കണ്ട് പലരും ചോദിക്കുന്നുണ്ട് വിവാഹം കഴിഞ്ഞോ എന്ന്.
വീട്ടുകാർ വിവാഹം ആലോചിക്കുന്നുണ്ട്. എന്നാൽ താൻ ഉടനെയൊന്നും അതിന് പിടി കൊടുക്കില്ല. വളരെയധികം റൊമാന്റിക് ആയ ആളാണ് താൻ. യാത്രചെയ്യാനും ഇഷ്ടമാണ്. ഇതുപോലെയുള്ള ഒരാളെ വരനായി ലഭിച്ചാൽ നല്ലതെന്നും അൻസിബ പറഞ്ഞു.
തന്റേത് കൂട്ടുകുടുംബം ആണ്. അതുപോലെയുള്ള ഒരു കുടുംബത്തിലുള്ള ആളെയാണ് താനും ആഗ്രഹിക്കുന്നത്. കലാകാരി എന്ന നിലയ്ക്ക് തന്റെ പ്രൊഫഷണെ ഉൾക്കൊള്ളുന്ന ആളാവണം. സമൂഹത്തെക്കുറിച്ചും സമകാലിക കാര്യങ്ങളെക്കുറിച്ചും അറിവുള്ള ആളാകണം. അങ്ങനെയുള്ള ആളുകൾക്ക് മറ്റുള്ളവരെ ചൂഴ്ന്നു നോക്കാൻ കഴിയില്ല. പറ്റുന്ന ഒരാളെ കിട്ടുക എന്നത് ഭാഗ്യം ആണെന്നും അൻസിബ പറഞ്ഞു.