കോട്ടയം: മണര്‍കാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. മാലം സ്വദേശിനിയായ 26 വയസുകാരിയാണ് മരിച്ചത്. രക്തംവാര്‍ന്നു കിടന്ന യുവതിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി അകന്ന് മാലത്തെ സ്വന്തം വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിനു പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്നനിലയില്‍ അമ്മയെ കണ്ടത്. തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടില്‍ വിവരമറിയിച്ചു.
വാര്‍ഡ് മെംബര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നുള്ള വിവരം വ്യക്തമായിട്ടില്ല. യവതയുടെ ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പോലീസിനു മൊഴി നല്‍കി.