CrimeNEWS

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്; എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഷാഫിന്റെ മകന്‍ മോനിസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

മോനിസിനൊപ്പമാണു ഷഫീഖ് ചൊവ്വാഴ്ച കൊച്ചിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്. ഷഫീഖ് പലപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. എറണാകുളം ടൗണ്‍ സൗത്ത് പൊലീസിന്റെ പരിധിയിലുള്ള ഹോട്ടലിലെ മുറിയിലാണു വെള്ളിയാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷാഫിക്ക് മജീദ് ഉള്ള ,ഡി 15 എ ഷഹീന്‍ ബാഗ് അബ്ദുല്‍ ഫസല്‍ എന്‍ക്ലേവ്, ജിഷ്മ നഗ , ഒഖ്‌ല, ന്യൂഡല്‍ഹി എന്ന വിലാസമാണു ഹോട്ടലില്‍ നല്‍കിയിരുന്നത്.

Signature-ad

ഇന്നു പുലര്‍ച്ചേ കുളിമുറിയിലെ പൈപ്പില്‍ കെട്ടി തൂങ്ങിയ നിലയിലാണു ഷഫീറഖിനെ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നു രാവിലെ വീണ്ടും എന്‍ഐഎ ഓഫിസില്‍ എത്താനിരിക്കെയാണ് ഷാഫിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Back to top button
error: