തൃശൂര്‍: ചായക്കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കവേ വയോധികന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചൈനീസ് മൊബൈല്‍ കമ്ബനിയായ ഐ ടെലിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.
മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.ഫോണ്‍ പൊട്ടിത്തെറിച്ച് വസ്ത്രത്തില്‍ തീ ആളിപ്പടര്‍ന്നെങ്കിലും വലിയ പരിക്കേൽക്കാതെ ഏലിയാസ് രക്ഷപെട്ടു.
തൃശൂര്‍ മരോട്ടിച്ചാലില്‍ ഇന്നുരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഹോട്ടലില്‍ ചായ കുടിക്കാന്‍ ഇരിക്കെ ഷര്‍ട്ടിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നെങ്കിലും ഫോണ്‍ പെട്ടെന്ന് പുറത്തെടുത്തു. വസ്ത്രത്തിലെ തീ പെട്ടെന്ന് അണയ്ക്കാനുമായതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. ഫോണ്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
മൂന്നാഴ്ച്ച മുന്‍പ് തൃശൂര്‍ പട്ടിപ്പറമ്ബ് കുന്നത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ചിരുന്നു. ഇതിനു തൊട്ടുമുന്‍പ് കോഴിക്കോട്ട് റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് റഹ്മാന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റിരുന്നു.