
കൂത്തുപറമ്പ്: ഭാര്യയുമായി അവിഹിത ബന്ധം പുലർത്തിയ ഓട്ടോഡ്രൈവറെ ഓട്ടോസ്റ്റാൻ്റിലെത്തിയ യുവാവ് ഓട്ടോയുടെ ഗ്ലാസ് അടിച്ചു തകർത്ത ശേഷം മൺവെട്ടി കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ചു.
അഞ്ചരക്കണ്ടിയിലെ ഓട്ടോ ഡ്രൈവർ മാവിലായി മുണ്ടയോട് സൗപർണികയിലെ സുജിത്തിനെ (49)യാണ് ആക്രമിച്ചത്.ഇയാളുടെ കെ. എൽ.13.ഡബ്ല്യു.8827 നമ്പർ ഓട്ടോയും യുവാവ് അടിച്ചു തകർത്തു. സംഭവത്തിൽ രാജേഷ് എന്ന ലാലുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലാലുവിന്റെ ഭാര്യയുമായി ഓട്ടോഡ്രൈവർക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു.ഇതായിരുന്നു ലാലുവിനെ പ്രകോപിപ്പിച്ചത്.വധശ്രമം ഉൾപ്പടെയുള്ള കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.






