ദില്ലി: കേരള സ്റ്റോറി ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കെ 41321 യുവതികളെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ ഡാറ്റ പ്രകാരമാണ് ഇത്.മുംബൈ പോലുള്ള വൻ നഗരങ്ങളിൽ ഇവരെ ലൈംഗിക തൊഴിലിന് ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.
തിരക്കേറിയ മേളകളിലും, ക്ഷേത്രങ്ങളിലും, ഉത്സവങ്ങളിലുമെല്ലാം സ്ത്രീകളെ കാണാതാവുന്നത് ഗുജറാത്തിലെ ഗ്രാമീണ മേഖലയില്‍ വളരെ ഉയര്‍ന്ന് നില്‍ക്കുകയാണെന്ന് കണക്കുകളിൽ പറയുന്നു.അതേസമയം മറ്റു രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്ത് കേസുകള്‍ വളരെ കുറവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.