മംഗളൂരു:കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പുത്തൂരില്‍ ബിജെപി സ്ഥാനാര്‍ഥി തോറ്റതിന് പിന്നാലെ പാർട്ടി നേതാക്കള്‍ക്ക് ആദരാഞ്ജലി നേര്‍ന്ന്, ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ ഫ്ലക്സ് ബോർഡ്.
തിങ്കളാഴ്ച രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപമാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.സംഭവത്തില്‍ ഒമ്ബത് പേരെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുത്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ അവിനാഷ്, ശിവരാമ, ചൈത്രേഷ്, ഈശ്വര്‍, നിശാന്ത്, ദീക്ഷിത്, ഗുരുപ്രസാദ്, ശിവരാമ, മാധവ എന്നിവരാണ് അറസ്റ്റിലായത്. ഇനിയും പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിനെയും മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡയെയും വിമര്‍ശിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപമാനകരമായ തോല്‍വിക്ക് കാരണക്കാരായ നിങ്ങള്‍ രണ്ടുപേര്‍ക്കും ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍’ എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നത്.താഴെ ‘വേദനിക്കുന്ന ഹിന്ദു പ്രവര്‍ത്തകര്‍’ എന്നും എഴുതിയിരുന്നു.