കോഴിക്കോട്:13 ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന കാസര്‍കോട്-തിരുവനന്തപു രം മലയോര ഹൈവേയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു.
കാസര്‍കോട് ജില്ലയിലെ നന്ദാരപ്പടവില്‍ നിന്ന് തുടങ്ങി തിരുവനന്തപുരത്തെ പാറശ്ശാലയിൽ അവസിനിക്കുന്ന മലയോര ഹൈവേ ആലപ്പുഴ ഒഴികെ മറ്റു 13 ജില്ലകളിലെ മലയോര മേഖലയിൽ കൂടിയാണ് കടന്നുപോകുന്നത്.
കോഴിക്കോട് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി ആദ്യം ആരംഭിച്ചത് തിരുവമ്പാടി നിയോജകമണ്ഡലത്തിലായിരുന്നു.155 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയുടെ 90 ശതമാനം പ്രവൃത്തിയും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.
കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്.മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ കാർഷിക, വാണിജ്യ, വിനോദ സഞ്ചാര മേഖലകളിൽ വലിയ മാറ്റം കൈവരും എന്നാണ് കരുതുന്നത്.
പാത യാഥാര്‍ഥ്യമാകുന്നതോടെ 13 ജില്ലകളിലെ മലയോര മേഖലയിലുള്ള ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും.