കോട്ടയം:കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസ് ഇതാദ്യമായി കോട്ടയത്ത്.യാത്രക്കാർക്ക് സൗജന്യ യാത്രയ്ക്കും അവസരമുണ്ട്.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് ഇന്നു (മേയ് 16 ) മുതൽ നടക്കുന്ന എന്റെ കേരളം പ്രദർശന – വിപണന മേളയുടെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ഡബിൾ ഡെക്കർ ബസ് യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.
ഇന്നു (മേയ് 16 ) മുതൽ മേയ് 22 വരെ സൗജന്യ യാത്രയ്ക്ക് അവസരമുണ്ട്. എന്റെ കേരളം പ്രദർശന – വിപണന മേളയിലെ കെ.എസ്.ആർ.ടി.സി.യുടെ സ്റ്റാളിൽ നിന്ന് ലഭിക്കുന്ന സൗജന്യ യാത്രാ പാസ് ഉപയോഗിച്ച് നഗരത്തിൽ 3 കിലോമീറ്ററിനുള്ളിൽ ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം. ഡബിൾ ഡെക്കർ യാത്രയുടെ ഫ്ളാഗ് ഓഫ് സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
നാഗമ്പടത്തു നിന്ന് ബേക്കർ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിലെത്തി കുര്യൻ ഉതുപ്പു റോഡിൽ സമാപിക്കുന്ന രീതിയിലാണ് യാത്ര.70 പേർക്ക് മുകളിലും താഴെയുമായി സഞ്ചരിക്കാം.തിരുവന്തപുരത്തു നിന്നാണ് ബസ് എത്തിച്ചത്.