KeralaNEWS

കെഎസ്ആർടിസിക്ക് റോഡ് നിയമങ്ങൾ ബാധകമല്ലേ…?

കണ്ണൂർ: യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ കെഎസ്ആർടിസി.
തളിപ്പറമ്പിൽ നിന്ന് പുറപ്പെട്ട KL 15 7538 ( KN 61 RAC 373 ) കെഎസ്ആർടിസി ബസിന്റെ ഇടതു ഭാഗത്തെ ലീഫ് പൊട്ടി സെന്റർ ബോൾട്ട് തകർന്ന നിലയിലാണ് കഴിഞ്ഞ ദിവസം സർവിസ് നടത്തിയത്.യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് ബസ് പിന്നീട് നിർത്തിയിടുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം.ബസിൽ കാലുകുത്താൻ ഇടമില്ലാതെ ആളുകളെ കുത്തിനിറച്ചായിരുന്നു സർവീസ്.നാട്ടുകാരാണ് ബസ് തടഞ്ഞ് ഡ്രൈവറെ കാര്യം ബോധ്യപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: