ഡി കെ ശിവകുമാറിന്റെ ബംഗലൂരുവിലെ വീടിന് മുന്നിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയാക്കണം എന്ന് പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ഫ്ലക്സ്.
‘കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്.ശിവകുമാറിന്റെ ജന്മദിനം മെയ് 15 നാണ്.കനകപുരയില്‍ നിന്നും 1,22, 392 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവകുമാര്‍ വിജയിച്ചത്.
മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശക്തമായി നിലയുറപ്പിച്ചാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാവും അന്തിമ തീരുമാനം കൈക്കൊള്ളുക.
നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നേടിയതോടെ മുഖ്യമന്ത്രി പദവിക്കായി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഇരുവരുടെയും സമ്മര്‍ദ്ദം തുടരുകയാണ്.