കൊല്ലം: കൊട്ടാരക്കരയില്‍ പാല് കുടിക്കുന്നതിനിടെ ശ്വാസ തടസ്സമുണ്ടായ കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കല്‍ ചരുവിളവീട്ടില്‍ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകള്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.പാല് കുടിക്കുന്നതിനിടെ ശ്വാസതടസ്സം നേരിട്ട കുഞ്ഞിനെ ഉടന്‍ തന്നെ താലൂക്കാശുപത്രിയിലെത്തിച്ചെങ് കിലും രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്ത കാലത്ത് കുഞ്ഞിന് ശസ്ത്രക്രീയ നടത്തിയിരുന്നു