കർണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ വിവിധ ഹനുമാന്‍ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും.ഷിംലയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് പ്രിയങ്ക ഗാന്ധിയെത്തി പ്രാര്‍ത്ഥന നടത്തിയത്.
ഹുബ്ബള്ളിയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് ബൊമ്മെ ദര്‍ശനം നടത്തിയത്.തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നടത്തിയതോടെ ഹനുമാന്‍ പ്രതിഷ്ഠയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരുന്നു.ഹനുമാന്‍ ചാലിസ ചൊല്ലി കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു.
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലേത്. നിലവില്‍ പുറത്തുവരുന്ന ഫലസൂചികകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസ് 118 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 74, ജെഡിഎസ് 26 എന്നിങ്ങനെയാണ് സീറ്റ് നില. ഉച്ചകഴിയുന്നതോടെ ഫലം സംബന്ധിച്ച് വ്യക്തമായ ചിത്രം തെളിയും