NEWSSports

അവൻ റാന്നിക്കാരനാണ് മഞ്ജരേഖര്‍ ഭായ് !

ന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒരു പുതിയ ബാറ്റ്സ്മാന്റെ ഉദയം കണ്ടു.ഇടക്ക് പല തവണ ലേലത്തില്‍ വിളിച്ചെടുക്കപ്പെട്ടിട്ടും ടീമില്‍ പരാജയപ്പെട്ട, അവസരങ്ങള്‍ കിട്ടാതെ പോയ വിഷ്ണു വിനോദ് ആയിരുന്നു ആ താരം.
 ഇന്നലെ ‍ മുംബൈയിൽ തന്റെ പ്രതിഭ പ്രദര്‍ശിപ്പിക്കുകയായിരുന്നു അവൻ. അതിശയിപ്പിക്കുന്ന സ്‌ട്രോക്ക്‌പ്ലേയിലൂടെ കമന്റേറ്റര്‍മാരെ പോലും ഇരിപ്പിടങ്ങളില്‍ നിന്നും തുള്ളിച്ച ആ വിഷ്ണു വിനോദ് ആരാണെന്ന് തിരയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.

അരങ്ങേറ്റ മത്സരത്തില്‍ 20 ബോളില്‍ 30 റന്‍സിന്റെ ഒരു കിടിലന്‍ ഇന്നിങ്സുമായി പവലിയിനിലേക്ക് തിരിഞ്ഞു നടന്ന വിഷ്ണുവിനെ ഐ.പി.എല്‍ ഫാന്‍സ്‌ അത്ര പെട്ടന്നൊന്നും ഇനി മറക്കില്ല. 2017ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) ടീമിന്റെ ഭാഗവും, 2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവും പിന്നീട് 2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുമൊപ്പവുമായിയുന്നു വിഷ്ണു. അപ്പോഴൊന്നും ക്രീസിലിറങ്ങാന്‍ വിഷ്ണുവിന് ഭാഗ്യം ലഭിച്ചില്ല.ഒടുവില്‍ ഇത്തവണ മുംബൈയുടെ നീല ജേഴ്‌സിയില്‍ അവന്‍ കളത്തിലിറങ്ങി.

 

Signature-ad

വിഷ്ണു അടിച്ച സിക്സറുകള്‍ക്കെല്ലാം പ്രത്യേക ഭംഗിയായിരുന്നു.വിഷ്ണുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കണ്ട്, കമന്ററിക്കിടയില്‍ മഞ്ജരേഖര്‍ ചോദിച്ചതിങ്ങനെ ‘ഈ കുട്ടി, ഇവന്‍ എവിടെ നിന്നുമാണ് വന്നത്?’ അതിനുള്ള ഉത്തരം, ‘ഇങ്ങ് കേരളത്തില്‍ നിന്നുമാണ്!’ എന്നാണ്.ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ ശബരിമലയുടെ അടിവാരമായ റാന്നി പെരുനാട്ടിൽ നിന്നും !!

Back to top button
error: