ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍. കമിതാക്കളായ 17കാരിയും 24 കാരനും ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ഫെബ്രുവരിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വണ്ടന്മേട് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി തെളിവെടുത്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വണ്ടന്മേട് പോലീസ് പോക്സോ നീയമ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.