ബംഗളൂരു:കാത്തിരിപ്പിനൊടുവില്‍ കര്‍ണാടകയില്‍ ഇന്ന് വോട്ടെണ്ണല്‍.ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 73.19 ശതമാനം പേരായിരുന്നു ഇത്തവണ വിധിയെഴുത്തില്‍ പങ്കെടുത്തത്.
224 മണ്ഡലങ്ങളിലായി വിവിധ പാര്‍ട്ടികളുടെ 2613 സ്ഥാനാര്‍ത്ഥികള്‍ മാറ്റുരച്ചു.വോട്ടെടുപ്പ് അവസാനിച്ച് ശേഷം പുറത്തുവന്ന പത്ത് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചെണ്ണം തൂക്കുസഭയും നാലെണ്ണം കോണ്‍ഗ്രസിന് ഭരണം കിട്ടുമെന്നുമാണ് പ്രവചിക്കുന്നത്.
അതെന്തുതന്നെയായാലും തുടർഭരണ പ്രതീക്ഷയില്‍ ബിജെപിയും ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസും തൂക്കുസഭയില്‍ പ്രതീക്ഷിയര്‍പ്പിച്ചു ജെഡിഎസും വോട്ടുകളില്‍ ഉറ്റുനോക്കുകയാണ്.