BusinessTRENDING

ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗൂച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്

ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാൻഡുകളിൽ ഒന്നായ ഗൂച്ചിയുടെ അംബാസിഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഇറ്റാലിയൻ ബ്രാൻഡ് കൂടിയായ ഗൂച്ചിയുടെ അംബാസിഡറാകുന്നത്. ഗൂച്ചിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയും ആലിയ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഗൂചിയുടെ പാൻറ്സ്യൂട്ടിലാണ് ആലിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. മറ്റൊരു പോസ്റ്റിൽ പീച്ച് നിറത്തിലുള്ള ഷർട്ടും ഹൈ വേസ്റ്റ് സ്കർട്ടുമാണ് ആലിയ ധരിച്ചത്.

 

View this post on Instagram

 

A post shared by Alia Bhatt (@aliaabhatt)

Signature-ad

‘ഇന്ത്യയിൽ മാത്രമല്ല, ആഗോള തലത്തിലും ഗൂച്ചിയുടെ ഭവനത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഗൂച്ചിയുടെ പൈതൃകം എപ്പോഴും എന്നെ പ്രചോദിപ്പിക്കുകയും കൗതുകമുണർത്തുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് സൃഷ്ടിക്കുന്ന നിരവധി നാഴികക്കല്ലുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്’- എന്നാണ് ആലിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.

 

View this post on Instagram

 

A post shared by Alia Bhatt (@aliaabhatt)

ദക്ഷിണ കൊറിയയിലെ സിയോളിൽ നടക്കുന്ന ഗൂച്ചി ക്രൂയിസ് 2023 റൺവേ ഷോയിൽ അംബാസിഡർ എന്ന നിലയിൽ ആദ്യമായി ആലിയ റാംപിലെത്തും. ഗൂച്ചിയുടെ ഗ്ലോബൽ അംബാസിഡർമാരായ ഹോളിവുഡ് താരം ഡക്കോട്ട ജോൺസൺ, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീൻസിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്റ്റൈൽസ് എന്നിവരും ആലിയക്കൊപ്പം റാംപിലുണ്ടാകും.

 

View this post on Instagram

 

A post shared by @gucci

നേരത്തെ ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമായ മെറ്റ് ഗാലയിൽ ആലിയ ആദ്യമായി ചുവടുവെച്ചിരുന്നു. നേപ്പാൾ വംശജനായ അമേരിക്കൻ ഡിസൈനർ പ്രബൽ ഗുരുങ്ങ് ഡിസൈൻ ചെയ്ത ഗൗണിലായിരുന്നു ആലിയയുടെ അരങ്ങേറ്റം. വെള്ള നിറത്തിൽ പവിഴമുത്തുകൾ പതിപ്പിച്ച ഗൗണാണ് താരം അണിഞ്ഞിരുന്നത്. മുംബൈയിൽ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയായിരുന്നു സ്‌റ്റൈലിസ്റ്റ്.

Back to top button
error: