തിരുവനന്തപുരം:സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോര്‍ഡ് ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഡിജിലോക്കര്‍ ആക്ടിവേറ്റ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം.
cbseservices.digilocker.gov.in/activatecbse സന്ദര്‍ശിച്ച് അക്കൗണ്ട് സ്ഥിരീകരണപ്രക്രിയ പൂര്‍ത്തിയാക്കണം.
നിങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന്, ആദ്യം ക്ലാസ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് സ്കൂള്‍ കോഡ്, റോള്‍ നമ്ബര്‍, ആറ്ക്ക സുരക്ഷാപിന്‍ എന്നിവ നല്‍കുക. ആറക്ക പിന്‍ ലഭിക്കാന്‍ സ്കൂളുമായി ബന്ധപ്പെടണം. തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്ബറിലേക്കുവരുന്ന ഒ.ടി.പി. നല്‍കി സബ്മിറ്റ് ചെയ്യുന്നതോടെ ഡിജിലോക്കര്‍ അക്കൗണ്ട് ആക്ടിവേറ്റ് ആകുമെന്ന് അധികൃതര്‍ അറിയിച്ചു.