NEWSPravasi

കുവൈത്തിലെ ടവറുകൾ

കുവൈറ്റ് നഗരത്തിലെ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച മൂന്ന് ഗോപുരങ്ങളെയാണ് കുവൈത്ത് ടവറുകൾ എന്ന് വിളിക്കുന്നത്.187 മീറ്റർ ഉയരമുള്ള പ്രധാന ഗോപുരത്തിൽ രണ്ട് ലോക നിലവാരമുള്ള ഭക്ഷണശാലകൾ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ ഇവിടെ ലഭ്യമാണ്.82 മീറ്റർ ഉയരത്തിലാണ് ഭക്ഷണശാല സ്ഥിതിചെയ്യുന്നത്.കൂടാതെ 120 മീറ്റർ ഉയരത്തിൽ കറങ്ങുന്ന കോഫി ഷോപ്പ് ഉണ്ട്.3 കുവൈത്ത് ദിനാർ ആണ് പ്രവേശന തുക.

ടവറിനു മുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിനോദ സഞ്ചാരികൾ ഇവിടെ എത്തുന്നു.സമുദ്രനിരപ്പിൽ നിന്നും 120 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണത്തിനായി തയ്യാറാക്കിയ ഒരു ഗോളമണ്ഡലവും ഇതിനുണ്ട്.രണ്ടാമത്തെ ഗോപുരം 145.8 മീറ്റർ ഉയരമുള്ള ഒരു ജലസംഭരണിയാണ്. മൂന്നാമത്തെ ഗോപുരം, മറ്റ് രണ്ട് വലിയ ഗോപുരങ്ങൾകാവശ്യമായ വൈദ്യുത സംവിധാനങ്ങളുടെ സജ്ജീകരണങ്ങൾക്കുള്ള സ്ഥലമായി ഉപയോഗിക്കുന്നു.

ലിബറേഷൻ ടവർ

Signature-ad

1990 ഓഗസ്റ്റ് 2-ന് ഇറാഖി കുവൈറ്റ് അധിനിവേശത്തിന് മുമ്പ് ആരംഭിച്ചതാണ് ടവറിന്റെ നിർമ്മാണം.എന്നാൽ അധിനിവേശം നടന്നപ്പോൾ, ഏതാണ്ട് പാതിവഴിയിൽ പൂർത്തിയായ കെട്ടിടനിർമ്മാണം നിർത്തിവയ്ക്കേണ്ടി വന്നു.1991 ഫെബ്രുവരി 27-ന് ഇറാഖി സേനയെ പുറത്താക്കിയതിനു ശേഷം ഇതിന്റെ നിർമ്മാണം പുനരാരംഭിക്കുകയായിരുന്നു.1993-ൽ ഇത് പൂർത്തീകരിച്ചു.ശേഷം, ഇറാഖിൽ നിന്നുള്ള കുവൈത്തിന്റെ വിമോചനത്തിന്റെ പ്രതീകമായി ടവറിന് ലിബറേഷൻ ടവർ എന്ന് പുനർനാമകരണം ചെയ്തു.

 

കുവൈത്ത് സിറ്റിയുടെ ആകാശദൃശ്യം കാണാമെന്നതാണ് ടവറിന്റെ ആകർഷണം. ഇറാഖ് അധിനിവേശത്തിൽനിന്ന് വിമോചനം നേടിയതിന്റെ സ്മാരകമായി 1996 മാർച്ച് 10നാണ് ലിബറേഷൻ ടവർ ഉദ്ഘാടനം ചെയ്തത്.  ക്യാപിറ്റല്‍ സിറ്റിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലിബറേഷന്‍ ടവര്‍, കുവൈത്തിന്റെ ദേശീയ ഐക്കണുകളില്‍ ഒന്നാണ്.കുവൈത്തിനെ പ്രതിനിധീകരിക്കുന്ന പല ചിത്രങ്ങളും ഈ ടവറിന്റെ പശ്ചാത്തലത്തിലാണ് എടുക്കാറുള്ളത്.372 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരം ടെലിക്കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

Back to top button
error: