ഭുവനേശ്വര്‍: ചോറുവച്ചില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു.ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയിലെ ജമന്‍കിര പോലീസ് സ്റ്റേഷന്‍ പരിധിയിലെ നുവാധി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം.
പുഷ്പ ധാരുവ(35) എന്ന യുവതിയാണ് ഭര്‍ത്താവ് സനാതന്‍ ധരുവ(40)യുടെ അടിയേറ്റ് മരിച്ചത്.സംഭവം ദിവസം സനാതന്‍ വീട്ടിലെത്തിയപ്പോള്‍ പുഷ്പ ചോറ് വയ്ക്കാതെ കറി മാത്രം പാകം ചെയ്തത് ടിവിയിൽ സിനിമ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു.ഇതേത്തുടര് ന്ന് ഇരുവരും വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സനാതനും പുഷ്പയ്ക്കും ഒരു മകളും മകനുമുണ്ട്. സംഭവസമയത്ത് മക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സനാതനെ കസ്റ്റഡിയിലെടുത്തു.