KeralaNEWS

ഭർത്താവ് ഗൾഫിൽ; യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവും മാതാവും അറസ്റ്റിൽ

തിരുവനന്തപുരം:അരുവിക്കര കാച്ചാണിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മദന്‍ (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരുടെ മകന്റെ ഭാര്യ അനുപ്രിയയെ (29) സ്വന്തം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ മുറിയില്‍ ഫാന്‍ ഹൂക്കില്‍ ഷാള്‍ കുരുക്കി മരിച്ച നിലയിലായിരുന്നു മൃതദേഹം.

ഭര്‍ത്താവിന്റെയും ഭര്‍ത്തൃവീട്ടുകാരുടേയും മാനസിക പീഡനത്തെ തുടര്‍ന്ന് അനുപ്രിയ ആത്മഹത്യ ചെയ്തതാണെന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയായ അനുപ്രിയയുടെ ഭര്‍ത്താവ് മനു ഗള്‍ഫിലാണ്.

 

Signature-ad

സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: