IndiaNEWS

മണിപ്പൂര്‍ കലാപം: പാലാ രൂപതാംഗമായ കത്തോലിക്കാ ബിഷപ്പിനെ രക്ഷിച്ച് സൈന്യം 

ഇംഫാൽ:മണിപ്പൂർ കലാപത്തില്‍ അകപെട്ടുപോയ ബിഷപ്പിനെ രക്ഷിച്ച് സൈന്യം.പാലാ രൂപതാംഗവും സിറോ മലബാര്‍ ബിഷപ്പുമായ മാര്‍ ജോസ് മുകാലയാണ് അദ്ദേഹം സേവനം ചെയ്തിരുന്ന ഇ൦ഫാല്‍ സിറ്റിയിലെ ദേവാലയത്തിൽ നിന്നും സൈന്യം രക്ഷിച്ചത്.
ഈ‌ ദേവാലയവും സെമിനാരിയും ഉൾപ്പെടെ അക്രമികൾ തീവച്ച് നശിപ്പിച്ചിരുന്നു.മാര്‍ ജോസ് മുകാലയെ പട്ടാളം എത്തി ഇട്ടിരുന്ന വസ്ത്രത്തോടെ അവിടെ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.പിന്നീട് ഞായറാഴ്ചയോടെ സൈന്യം ബിഷപ്പിനെ സുരക്ഷിതമായി നാഗാലാന്‍ഡില്‍ എത്തിക്കുകയും ചെയ്തു.
ക്രിസ്തുമതം എല്ലാ വിഭാഗം ജനങ്ങൾക്കുമിടയിൽ സ്നേഹവും സമാധാനവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്ന വിശ്വാസമാണെന്നും എന്നാൽ ക്രിസ്ത്യാനികൾക്കുനേരെ അവരുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം അക്രമവും വിവേചനവും വർധിച്ചുവരുന്നത് വേദനാജനകമാണെന്നും ബിഷപ്പ്  പറഞ്ഞു.സംഭവത്തിൽ ക്രിസ്ത്യാനികളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും അക്രമാസക്തമായി പ്രതികരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മണിപ്പൂരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.കലാപത്തിന്റെ പ്രധാന കേന്ദ്രമായ ചുരാചാന്ദ്പുര്‍ ജില്ലയില്‍ ഇന്നലെ രാവിലെ 7 മുതല്‍ 10 വരെ കര്‍ഫ്യൂവില്‍ ഇളവു നല്‍കി.കലാപത്തെ തടുക്കാനായി പതിനായിരത്തോളം സൈനിക,അര്‍ധ സൈനിക,പൊലീസ് അംഗങ്ങളെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്.

Back to top button
error: