താനൂർ:ഒട്ടുംപുറം തൂവല്‍തീരം ബീച്ചിൽ അപകടത്തില്‍പ്പെട്ട ബോട്ട് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം.
ഇരുപത് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടിലാണ് നാല്പതോളം പേരെ കയറ്റിയത്.ഏകദേശം ആറരമണിയോടെയായിരുന്നു ബോട്ട് അപകടത്തില്‍ പെട്ടത്.എന്നാൽ അഞ്ചുമണി വരെ മാത്രമായിരുന്നു ഈ പ്രദേശത്ത് ബോട്ട് യാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നത്.
ബോട്ടിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റുകളും ധരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.നിലവില്‍ പതിനെട്ട് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.വെളിച്ചമില്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം ഏറെ ദുസ്സഹമാക്കുന്നത്.എത്ര പേര് ബോട്ടിലുണ്ടായിരുന്നുവെന്നതിനെ പറ്റിയും വ്യക്തമായ വിവരങ്ങളില്ല.
ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ പറയുന്നത്.കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയായിരുന്നു അപകടം.താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും..