ആലപ്പുഴ: കായംകുളം നഗ്നദൃശ്യ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വീഡിയോ കോളിൽ ഉൾപ്പെട്ട പാർട്ടി അംഗമായ വനിതയ്ക്കും സസ്പെൻഷനുണ്ട്. പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം.
പാർട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയ ഒന്നായിരുന്നു സിപിഎം ആലപ്പുഴ ഏരിയാ കമ്മിറ്റിയംഗം എ പി സോണ ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദം. അന്വേഷണ കമീഷൻ റിപ്പോർട്ടിനെ തുടർന്ന് സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. വിവാദം കെട്ടടങ്ങും മുമ്പാണ് ഇപ്പോൾ കായംകുളത്തെ ഒരു ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്ത് വരുന്നത്. സിപിഎമ്മുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ഗ്രൂപ്പുകളിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. പാർട്ടി പോഷക സംഘടനായ ബാലസംഘം, വേനലവധിയുടെ ഭാഗമായി നടത്തുന്ന വേനൽത്തുമ്പി കലാജാഥയുടെ പ്രാദേശിക കൺവീനർ കൂടിയാണ് വിവാദത്തിൽ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം ബിനു ജി ധരൻ.