IndiaNEWS

മണിപ്പൂരിൽ ആക്രമണം നടത്തുന്നത് ക്രിസ്ത്യാനികൾ: ആർഎസ്എസ് മുഖപത്രം

ഇംഫാൽ: മണിപ്പൂരിൽ കലാപം അഴിച്ചുവിടുന്നത് ക്രിസ്ത്യൻ ചർച്ചുകളാണെന്ന് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ.
മെയ്തേയി വിഭാഗക്കാരായ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.ഇതിന്‍റെ കാരണം വ്യക്തമല്ലെന്നും കുക്കി ഭീകരവാദികളുടെ ഇടപെടലുള്ളതായും ആർ.എസ്.എസ് മുഖപത്രത്തിലെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംഘർഷം രൂക്ഷമായ മണിപ്പൂരിൽ 25ലേറെ ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയായെന്നാണ്  വിവിധ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.അക്രമങ്ങളിൽ പരിക്കേറ്റവർ ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരാണെന്നും റിപ്പോർട്ടിലുണ്ട്.

 

Signature-ad

മണിപ്പൂരിലെ ഭൂരിപക്ഷം വരുന്ന മെ​യ്​​തേ​യി വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ട്ടി​ക​വ​ർ​ഗ പ​ദ​വി നൽകാനുള്ള നീക്കത്തെ തുടർന്നുള്ള സംഘർഷമാണ് കലാപത്തിലേക്ക് വളർന്നത്.കലാപം നിയന്ത്രിക്കാൻ ദ്രുതകർമസേനയെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരിക്കുകയാണ്.സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ക​ലാ​പ​കാ​രി​ക​ളെ ക​ണ്ടാ​ൽ ഉ​ട​ൻ വെ​ടി​വെ​ക്കാ​ൻ ജി​ല്ല മ​ജി​സ്ട്രേ​റ്റു​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ടിരിക്കുകയാണ്.

 

ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നടപടി രാജ്യമൊട്ടാകെ ചോദ്യം ചെയ്യപ്പെടുകയാണ്.മണിപ്പൂരിലെ തീയണക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എല്ലാം മറന്ന് കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഴുകിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ മണിപ്പൂരിനെ വികസന ഭൂമിയാക്കി മാറ്റാം എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം. മണിപ്പൂരിന്റെ 25 വര്‍ഷത്തെ ഭാവിക്കായി ബിജെ.പിക്ക് വോട്ട് ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ഷന്‍ പ്രചരണ സമയത്ത് മണിപ്പൂരികളോട് ആവശ്യപ്പെട്ടത്. ബി.ജെ.പിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വരുന്ന 25 വര്‍ഷത്തേക്ക് മണിപ്പൂരിനെ വികസനത്തിലേക്ക് നയിക്കുമെന്നും മോദി അവകാശപ്പെട്ടിരുന്നു.
സംസ്ഥാനം സംഘര്‍ഷഭൂമിയാകുമ്ബോള്‍ ഈ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി കടുത്ത പരിഹാസമാണ് ഉയരുന്നത്.ബി.ജെ.പി അധികാരത്തില്‍ വന്ന് 15 മാസങ്ങള്‍ക്കകം സംസ്ഥാനത്തെ ഇത്തരത്തില്‍ സാമുദായിക സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്ന് കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും കുറ്റപ്പെടുത്തുന്നു.

Back to top button
error: