LocalNEWS

എരുമേലിയിൽ ആംബുലൻസ് മരത്തിലിടിച്ച് ഒരാൾ മരിച്ചു രണ്ടു പേരുടെ നില ഗുരുതരം

എരുമേലി: നിയന്ത്രണം വിട്ട ആംബുലൻസ്
മരത്തിലിടിച്ച് ഒരാൾ മരിച്ചു.മറ്റു രണ്ടു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമേലി ചെമ്പകപ്പാറയിലാണ് സംഭവം.കാഞ്ഞിരപ്പള്ളി ആർ എ സി ഓഫീസിലെ അറ്റൻഡർ കെഴുവനാൽ ശങ്കർ ഭവനം വീട്ടിൽ ഗോകുൽ ശങ്കർ (34) ആണ് മരിച്ചത്.വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

Back to top button
error: