ലക്നൗ:യുപിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം.ഗുണ്ടാ നേതാവ് അനില്‍ ദുജാനെയാണ് പൊലീസ് വധിച്ചത്.
മീററ്റില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.കൊലപാതകക്കേസില്‍ ജാമ്യം ലഭിച്ച് ഒരാഴ്ച മുമ്ബാണ് ദുജാന ജയില്‍ മോചിതനായത്.ഇതിനു തൊട്ടുപിന്നാലെ തനിക്കെതിരെ ഫയല്‍ ചെയ്ത കൊലപാതക കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാള്‍ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ വീണ്ടും വളഞ്ഞത്.കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ദുജാന അതിന് തയ്യാറായില്ല.തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.