അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം കരസ്ഥമാക്കി തമിഴ്നാട് സ്വദേശി.ചെന്നൈ ആവഡി സ്വദേശിയായ പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി. 251 സീരിസ് നറുക്കെടുപ്പിലാണ് പ്രദീപ് കുമാർ സമ്മാനാർഹനായത്. ഏപ്രിൽ 13 നാണ് പ്രദീപ് കുമാർ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങുന്നത്.
ദുബായിൽ താമസിക്കുന്ന പ്രദീപ് കുമാറിനെ യുഎഇ ഫോൺനമ്പറിൽ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് സംഘാടകർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പകരം നൽകിയ ഇന്ത്യൻ നമ്പറിൽ വിളിച്ചാണ് സമ്മാനാർഹനായ വിവരം അറിയിക്കുന്നത്.ഈ സമയം ചെന്നൈയിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ കയറിയിരുന്നു പ്രദീപ്കുമാർ.രണ്ടാഴ്ചത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു.