ഇടുക്കി:മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രപൗര്‍ണ്ണമി ഉത്സവം നാളെ നടക്കും.വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ഇവിടെ പൂജയും ഭക്തര്‍ക്ക് പ്രവേശനവും അനുവദിക്കുന്നത്.
പെരിയാര്‍ കടുവ സങ്കേതത്തില്‍ ഉള്‍പ്പെട്ട വണ്ണാത്തിമലയിലാണ് ക്ഷേത്രം. ഇടുക്കി,തേനി കളക്ടര്‍മാരുടെ നേതൃത്വത്തിലാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തിനെത്തുന് ന ഭക്തർക്കും സഞ്ചാരികൾക്കുമായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ കളക്ടർ ഷീബാ ജോർജിന്റെയും തേനി കളക്ടർ ആർ.വി.ഷാജീവനയുടെയും നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പ് തലവൻമാരുടെ യോഗം വിലയിരുത്തി.
കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രത്തിലൊന്നാണ് മംഗളാദേവി ക്ഷേത്രം.ഇടുക്കി ജില്ലയിലെ കുമളിയിൽ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിന് 15 കിലോമീറ്റർ ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ ഏക കണ്ണകി ക്ഷേത്രമാണ് ഇത്.വർഷത്തിൽ ചിത്ര പൗർണ്ണമി നാളിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.
കേരളവും തമിഴ്നാടും തമ്മിൽ അതിർത്തി പങ്കിടുന്ന മലയിലാണ് കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാനിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം.