LIFEMovie

മണിരത്നത്തി​ന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം

ണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ ആർ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ‘വീര രാജ വീര’ എന്ന ഗാനത്തിന് എതിരെയാണ് ആരോപണം. ധ്രുപദ് ഗായകൻ ഉസ്താദ് വാസിഫുദ്ദീൻ ദാഗറാണ് ആരോപണവുമായി രംഗത്തെത്തിയത്.

തൻറെ അച്ഛനും അമ്മാനവനും (ദാഗർ ബ്രദേഴ്സ്) ചേർന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയിൽ ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് വാസിഫുദ്ദീൻ ആരോപിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ ഭാഗത്തിൻറെയും ക്രമീകരണത്തിൽ മാത്രമാണ് വ്യത്യാസമുള്ളത് എന്ന് വാസിദുദ്ദീൻ പറഞ്ഞു. അദാന രാഗത്തിലുള്ള കോംമ്പോസിഷൻ ചെയ്തത് തൻറെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീൻ ദാഗറാണെന്നും ഇത് തൻറെ പിതാവായ ഫയാസുദ്ദീൻ ദാ​ഗറുമൊത്ത് വർഷങ്ങളോളം പാടിയതാണെന്നും വാസിഫുദ്ദൻ പറഞ്ഞു.

Signature-ad

ഇക്കാര്യം ഉന്നയിച്ച് പിഎസ് ടുവിൻറെ നിർമാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. മദ്രാസ് ടാക്കീസും എ ആർ റഹ്മാനും അനുവാദം ചോദിച്ചിരുന്നു എങ്കിൽ ഞാങ്ങൾ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നു. എന്നാൽ വാണിജ്യ താല്പര്യങ്ങൾക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലി പ്രശ്നമാണ്.

അതേസമയം, വാസിഫുദ്ദീൻറെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു. 13-ാം നൂറ്റാണ്ടിൽ നാരാണയ പണ്ഡിതാചാര്യൻ ചെയ്ത കോംമ്പോസിഷനാണ് ഇതെന്നും അവർ വ്യക്തമാക്കി. ആലാപന ശൈലിയിൽ ആർക്കും കുത്തക അവകാശപ്പെടാൻ സാധിക്കില്ലെന്നും മദ്രാസ് ടാക്കീസ് പറഞ്ഞു. പൊന്നിയിൻ സെൽവൻ 2 ബോക്‌സ് ഓഫീസിൽ ഗംഭീരമായ കുതിപ്പ് നടത്തുകയാണ്. ആദ്യ 4 ദിവസത്തെ വാരാന്ത്യത്തിൽ ചിത്രം ആഗോളതലത്തിൽ 200 കോടിയിലധികം നേടി.

Back to top button
error: