Social MediaTRENDING

സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ പഞ്ചാബി യുവാവ് ‘കെഎഫ്‍സി ചിക്കൻ’ വിൽക്കുന്നത് പത്ത് രൂപയ്ക്ക്! ‘നാടൻ കെഎഫ്‍സി’യുടെ വീഡിയോ ഭക്ഷണപ്രേമികള്‍ക്കിടയിൽ വൈറൽ

ദിവസവും നാം സോഷ്യൽ മീഡിയയിലൂടെ ധാരാളം വീഡിയോകൾ കണ്ടുപോകാറുണ്ട്, അല്ലേ? ഇതിൽ ഏറ്റവുമധികം കാണുന്നത് ഫുഡ് വീഡിയോകൾ തന്നെയാണെന്നതിലും സംശയമില്ല. മിക്കവരുടെയും ഒരു ദിവസത്തെ നിർബന്ധമായൊരു പതിവായിരിക്കും ഒരു ഫുഡ് വീഡിയോ എങ്കിലും കാണുകയെന്നത്. ചിലരാണെങ്കിൽ ഫുഡ് വീഡിയോകൾക്ക് അടിപ്പെട്ട് പോയിരിക്കും. ദിവസവും ഇഷ്ടം പോലെ ഫുഡ് വീഡിയോകളായിരിക്കും ഫീഡിൽ ഇവരെ തേടിയെത്തുക. ഇങ്ങനെ പല വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് സ്ട്രീറ്റ് ഫുഡുകളെ കുറിച്ചുള്ള ഫുഡ് വീഡിയോകൾ.

ഒരുപാട് പേർക്ക് ഇഷ്ടമാണ് വ്യത്യസ്തമായ സ്ട്രീറ്റ് ഫുഡുകൾ ഇരുന്ന് കാണാൻ. ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നൊരു സ്ട്രീറ്റ് ഫുഡ്- സംബന്ധിച്ച വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു പഞ്ചാബി യുവാവി നടത്തുന്ന സ്ട്രീറ്റ് ഫുഡ് സ്റ്റാൾ ആണ് വീഡിയോയിൽ കാണുന്നത്. പ്രമുഖ ഭക്ഷ്യശൃംഖലയായ കെഎഫ്‍സിയുടെ ചിക്കന് സമാനമായ ചിക്കൻ ഫ്രൈ ആണ് ഇദ്ദേഹം സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ തയ്യാറാക്കുന്നത്. കെഎഫ്‍സി എന്നത് ഇദ്ദേഹത്തിൻറെ കാര്യത്തിലേക്ക് വരുമ്പോൾ ‘കമ്ര ഫ്രൈഡ് ചിക്കൻ’ എന്നാണ് കെട്ടോ.

Signature-ad

കാഴ്ചയിൽ ശരിക്ക് കെഎഫ്‍സി തന്നെ. എന്നാൽ ഇതിൻറെ വില കേട്ടാലാണ് അത്ഭുതം തോന്നുക. വെറും പത്ത് രൂപയ്ക്കാണത്രേ ഇദ്ദേഹം ‘കെഎഫ്‍സി’ വിൽക്കുന്നത്. പ്ലേറ്റിന് പത്ത് രൂപയല്ല മറിച്ച് ഒരു പീസ് ചിക്കനാണ് പത്ത് രൂപ എന്നാണ് വീഡിയോ കണ്ടവർ വ്യക്തതയ്ക്ക് വേണ്ടി പറയുന്നത്. അങ്ങനെയെങ്കിൽ പോലും ഈ വിലയ്ക്ക് ചിക്കൻ നൽകിയാൽ അത് മുതലാകുമോ എന്ന ചോദ്യമാണ് മിക്കവരും ചോദിക്കുന്നത്. ചിക്കനും മസാലയും എണ്ണയുമെല്ലാം ചിലവ് തന്നെയല്ലേ! അതൊരുപക്ഷേ ഇദ്ദേഹത്തിൻറെ ‘ബിസിനസ് സീക്രട്ട്’ ആയിരിക്കും. എന്തായാലും ‘നാടൻ കെഎഫ്‍സി’യുടെ വീഡിയോ ഭക്ഷണപ്രേമികൾക്കിടയിലെല്ലാം സജീവമായി പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. മസാല തേച്ച് ബ്രഡ് പൊടിയിൽ മുക്കിയെടുക്കുന്ന ചിക്കൻ എണ്ണയിൽ വറുത്തെടുക്കുന്നതും അവ ഭംഗിയായി സെർവ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം.

വീഡിയോ…

 

View this post on Instagram

 

A post shared by Harry Uppal (@therealharryuppal)

 

Back to top button
error: