മനാമ: യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍.ഒറ്റവിസയിൽ തന്നെ മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാവും എന്നതാണ് ഇതിന്റെ ഗുണം.
ബഹ്റൈന്റെ ടൂറിസം മന്ത്രിയായ ഫാത്തിമ അല്‍ സൈറഫിയാണ് ജി.സി.സി രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദേശിച്ച് എത്തുന്നവര്‍ക്ക് ഒറ്റ വിസ ഏര്‍പ്പെടുത്താനുള്ള നടപടികൾ നടക്കുന്നുണ്ടെന്ന് അറിയിച്ചത്.
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നവയാണ് ഷെങ്കൻ വിസ (schengen visa).ഷെങ്കൻ വിസയുണ്ടെങ്കിൽ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്ന 26 രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം.ആഭ്യന്തര അതിർത്തികൾ ഒഴിവാക്കി, ഒരു രാജ്യത്തു നിന്നും മറ്റൊന്നിലേക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്തുന്നവയാണ് ഇത്തരം വിസകൾ.
ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്,ഒമാൻ,യുഎഇ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ജിസിസി രാജ്യങ്ങൾ.