കുട്ടിക്കാനം: കോട്ടയം കുമളി പാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കടുവാ പാറയിയിലെ കൊടും വളവില്‍ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടക്കയം പറത്താനം സ്വദേശി പുതുവേല്‍ മെല്ബിന് ആണ് മരിച്ചത്
ഓട്ടോറിക്ഷ പൂർണമായും, നിറയെ ലോഡുമായി വന്ന ലോറിക്ക് അടിയിൽ അകപ്പെട്ടുപോകുകയായിരുന്നു. മുണ്ടക്കയത്തു നിന്നും അപ്പകച്ചവടത്തിന്റെ ആവശ്യത്തിനായി പോകുകയായിരുന്നു മെല്ബിന് .
കൊല്ലം-തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്ക്
വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ വച്ച് നിയന്ത്രണം തെറ്റി എതിര് ദിശയില്‍ വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നിറയെ ലോഡുമായി വന്ന ലോറിക്ക് അടിയിലായി ഓട്ടോറിക്ഷ. പോലീസും, ഫയര്‍ഫോഴ്സും എത്തി വടം കെട്ടി വലിച്ച് ലോറി ഉയർത്തിയശേഷമാണ് ഉള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഓട്ടോ ഡ്രൈവറായ മെൽബിൻ മരിച്ചിരുന്നു. ലോറി ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
മെൽബിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.