കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴുവിനെ ലഭിച്ചുവെന്ന പരാതിയുമായി യാത്രക്കാരന്‍ രംഗത്ത്. വന്ദേഭാരതില്‍ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴുവിനെ ലഭിച്ചെന്നാണ് പരാതി. കണ്ണൂരില്‍നിന്ന് കാസര്‍ഗോട്ടേക്കു പോയ യാത്രക്കാരനാണ് പൊറോട്ടയില്‍നിന്നു പുഴുവിനെ ലഭിച്ചത്.
ഇ1 കംപാര്‍ട്‌മെന്റിലാണു പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്. ട്രെയിനില്‍നിന്നു ലഭിച്ച പൊറോട്ടയില്‍നിന്നു പുഴുവിനെ ലഭിച്ചതായി യാത്രക്കാരന്‍ കാസര്‍കോട് എത്തിയ ഉടന്‍ പരാതി നല്‍കുകയായിരുന്നു. പൊറോട്ടയില്‍ പുഴുവിരിക്കുന്നതായി യാത്രക്കാരന്‍ കാണിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഈ യാത്രക്കാരന്‍ കാസര്‍ഗോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിനു പരാതി നല്‍കി. തുടര്‍ നടപടികള്‍ക്കായി പരാതി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറി.
അതേസമയം, വന്ദേഭാരതില്‍ ആദ്യം കണ്ട ആവേശം തുടര്‍ന്നില്ലാതായതോടെ ട്രെയിന്‍ കേരളം കടക്കുമെന്ന് സൂചന. തിരുവനന്തപുരം-കാസര്‍ഗോട്-തിരുവനന്തപുരം വന്ദേഭാരതിന് 16 കോച്ചുകളാണുള്ളത്. ഇതില്‍ പകുതിയും മേയ് രണ്ടാം വാരത്തോടെ കാലിയായി ഓടേണ്ട ഗതികേടിലാണെന്നതാണ് നിലവിലെ ബുക്കിംഗ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. കര്‍ണാടക ഇലക്ഷന്‍ കഴിയുന്നതോടെ ട്രെയിന്‍ മംഗലാപുരത്തേക്ക് നീട്ടുമെന്നാണ് ലഭിക്കുന്ന വിവരം.