ആലപ്പുഴ: തുണിയിറക്കുമതിവ്യാപാരത്തില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നു പറഞ്ഞ് രണ്ടേകാല്‍ക്കോടിയോളം രൂപ തട്ടിയെടുത്തകേസില്‍ ഒന്നാംപ്രതിയായ യുവതിയെ അറസ്റ്റുചെയ്തു. തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗത്ത് മാവേലിമറ്റ് തൈപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി പെരുന്നകിഴക്ക് കിഴക്കേ കുടില്‍ വീട്ടില്‍ സജന സലിം (41) ആണ് അറസ്റ്റിലായത്.
കായംകുളം കീരിക്കാട് സ്വദേശിയില്‍നിന്ന് രണ്ടേകാല്‍ക്കോടിയോളം രൂപ തട്ടിയെടുത്തകേസിലെ ഒന്നാംപ്രതിയാണു സജന. രാജസ്ഥാനിലെ ബലോത്രയില്‍ തുണിയുടെ മൊത്തക്കച്ചവടം ഉണ്ടെന്നും അതില്‍ പങ്കാളിയാക്കി ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണു പണംതട്ടിയെടുത്തത്. ആദ്യം കൃത്യമായി ലാഭവിഹിതം നല്‍കി വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം കൂടുതല്‍തുക വാങ്ങുകയാണ് ഇവരുടെ രീതി. സമാനരീതിയില്‍ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതായാണു സൂചന.
കേസിലെ രണ്ടാംപ്രതിയും സജനയുടെ ഭര്‍ത്താവുമായ അനസ് വിദേശത്താണ്. സജനയുടെ പേരില്‍ കായംകുളം, ചങ്ങനാശ്ശേരി കോടതികളില്‍ ചെക്കു കേസുകള്‍ നിലവിലുണ്ട്.