FoodNEWS

പോഷകങ്ങളാൽ സമ്പുഷ്ടം; ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്ന വിധം

മ്മുടെ ശരീരത്തിന് അത്യാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ചക്കപ്പഴം.ഈ പഴം പലതരത്തിൽ നമുക്ക് കഴിക്കാം.നേരിട്ട് പഴമായും, പലതരം വിഭവങ്ങളാക്കി പാചകം ചെയ്തും.ചക്കപ്പഴം കൊണ്ട് അട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ…

നന്നായി പഴുത്ത മധുരമുള്ള ചക്ക                            2 കപ്പ്
ഗോതമ്പ് മാവ്                                                                  2 കപ്പ്
ശർക്കര                                                                             1 കപ്പ്
വെള്ളം                                                                           1 1/2 ഗ്ലാസ്‌
വാഴയില                                                                     ആവശ്യത്തിന്
ഏലക്ക പൊടി                                                                1 സ്പൂൺ
ഉപ്പ്                                                                                     ഒരു നുള്ള്

Signature-ad

തയ്യാറാക്കുന്ന വിധം…

ചക്ക കുരു കളഞ്ഞു ചുള മാത്രമായി മിക്സിയുടെ ജാറിലേക്ക് മാറ്റി, ഏലക്ക പൊടിയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക്, ഗോതമ്പ്മാവ്, ചക്ക അരച്ചത്, ഉപ്പ്, ശർക്കര ഉരുക്കി അരച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക.ശേഷം വാഴയില ചെറുതായി കീറിയതിൽ കുറച്ച് മാവ് മടക്കി പ്രെസ്സ് ചെയ്തു പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേവിച്ചെടുക്കുക.ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും രുചികരവും ആണ്‌.

Back to top button
error: