KeralaNEWS

സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം: പൊലീസ് കുടുംബത്തോടൊപ്പം ശക്തമായി നിലകൊണ്ടു, അവരുടെ പ്രയത്‌നത്തിന് നന്ദി; ആരോപണങ്ങളിൽ പ്രതികരിച്ച് സഹോദരൻ

കോട്ടയം: കോതനല്ലൂർ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് ആതിര ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരള പൊലീസിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് സഹോദരൻ ആശിഷ് ദാസ് രംഗത്ത്. ലോക്കൽ പൊലീസിൻറെ അധികാരപരിധിക്കപ്പുറമുള്ള ഒരു സൈബർ കുറ്റകൃത്യമാണ് അനിയത്തി അനുഭവിച്ചതെങ്കിലും കേരള പൊലീസ് പരാതി പരിഹരിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചെന്ന് ആശിഷ് ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. നിരവധി പരിമിതികൾ ഉണ്ടായിരുന്നിട്ടും, പൊലീസ് വകുപ്പ് കുടുംബത്തോടൊപ്പം ശക്തമായി നിലകൊണ്ടെന്നും അവരുടെ പ്രയത്‌നത്തിന് നന്ദി പറയുന്നുവെന്നും ആശിഷ് വ്യക്തമാക്കി. ഈ സാഹചര്യം അവരെ കരിവാരി തേക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്നും ആതിരയുടെ സഹോദരൻ അഭൃർഥിച്ചു.

കുറിപ്പ് ഇപ്രകാരം

Signature-ad

പ്രിയ സുഹൃത്തുക്കളെ,
എന്റെ കുടുംബത്തെ ബാധിച്ച സംഭവത്തെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക്കൽ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അധികാരപരിധിക്കപ്പുറമുള്ള ഒരു സൈബർ കുറ്റകൃത്യമാണ് എന്റെ അനിയത്തി അനുഭവിച്ചത്. എന്നിരുന്നാലും, വൈക്കം ASP Nakul Deshmukh, കടുത്തുരുത്തി SHO Sajeev Cheriyan എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് പരാതി പരിഹരിക്കുന്നതിൽ സജീവമായി പ്രവർത്തിക്കുകയും പ്രക്രിയയിലുടനീളം പിന്തുണ നൽകുകയും ചെയ്തു. നിരവധി പരിമിതികൾ ഉണ്ടായിരുന്നിട്ടും, പോലീസ് വകുപ്പ് കുടുംബത്തോടൊപ്പം ശക്തമായി നിലകൊണ്ടു അവരുടെ പ്രയത്‌നത്തിന് നന്ദി പറയുന്നു, ഈ സാഹചര്യം അവരെ കരിവാരി തേക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്ന് അഭൃർഥിക്കുന്നു. കുറ്റവാളിയെ എത്രയും വേഗം കണ്ടെത്തുന്നതിനും അർഹമായ ശിക്ഷ ലഭ്യമാക്കുന്നതിനും പോലീസിന്റെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

Dear friends,
I wanted to share an update on a recent incident that affected my family. My sister-in-law experienced a cyber crime that was beyond the jurisdiction of the local police department. However, the Vaikom ASP Nakul Deshmukh, Kaduthuruthi SHO Sajeev Cheriyan and the Kerala Police were proactive in addressing the complaint and provided support throughout the process.
Despite the limitations posed by the location of the crime, the police department was helpful and responsive to our needs. I am grateful for their efforts and want to make it clear that this situation should not be used as an opportunity to tarnish their reputation.
Police is doing their best in searching of the criminal and I trust in them in delivering the justice promptly

Back to top button
error: