KeralaNEWS

ചേട്ടത്തിയേ അരിക്കൊമ്പനിങ്ങെത്തി! അരിക്കൊമ്പന്‍ തിരികെ കേരളത്തിലേക്കെന്നു സൂചന

ഇടുക്കി: തമിഴ്‌നാട് വനമേഖലയിലേക്കു കടന്ന അരിക്കൊമ്പന്‍ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന. തമിഴ്‌നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് ഒടുവില്‍ ലഭിക്കുന്ന സിഗ്‌നില്‍ തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപാറയില്‍ നിന്നുള്ളതാണ്. ഇത് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ അരിക്കാമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ഇതാണ് കേരളത്തിലേക്ക് അരിക്കൊമ്പന്‍ സഞ്ചരിക്കുകയാണെന്ന സംശയമുണ്ടാക്കുന്നത്.

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കഴിഞ്ഞ ദിവസം, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ അകലെയായിരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടിരുന്നു.

Signature-ad

ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് തുറന്നു വിട്ടത്. തുടര്‍ന്ന് ആന എതിര്‍ദിശയില്‍ സഞ്ചരിക്കുകയായിരുന്നു. ഇപ്പോള്‍ അരിക്കൊമ്പന്‍ മാവടി മേഖലയില്‍ ഉള്ളതായാണ് സിഗ്‌നല്‍ ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എതിര്‍ദിശയില്‍ കൂടുതല്‍ ദൂരം പോകുകയും പിന്നീട് തിരിച്ചിറങ്ങിവരുന്നതുമാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ ശീലമെന്നും ട്രാക്കിങ്ങില്‍ വ്യക്തമാകുന്നതെന്നും വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

അതിര്‍ത്തി മേഖലയിലുള്ള അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട് അതിര്‍ത്തി കടന്നാല്‍ ജനവാസ മേഖലയാണ്. റേഡിയോ കോളര്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അരിക്കൊമ്പനെ ട്രാക്കിങ്ങ് നടത്തുന്നുണ്ട്. ആനയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന് തമിഴ്നാട് ജനവാസമേഖലയിലെത്തിയാല്‍ തമിഴ്നാട് വനംവകുപ്പ് ആനയെ കേരളത്തിലേക്ക് തുരത്താന്‍ സാധ്യതയുണ്ട്.

 

 

Back to top button
error: