CrimeNEWS

ഭാര്യയെ ആക്രമിച്ച വളര്‍ത്തുനായയെ തല്ലിക്കൊന്നു; എക്സൈസ് ഉദ്യോഗസ്ഥന് ജാമ്യംനല്‍കരുതെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഭാര്യയെ ആക്രമിച്ച വളര്‍ത്തുനായയെ തല്ലിക്കൊല്ലുകയും അതിനെ എതിര്‍ത്ത സ്ത്രീയെ മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ പ്രതിയായ എക്‌സൈസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍.

ആനാട് പുലിപ്പാറ കൊല്ല പേഴുംമൂട് ബൈജു നിവാസില്‍ എം.ആര്‍. പ്രശാന്താണ് കേസിലെ പ്രതി. പ്രശാന്തിന്റെ ഭാര്യയെ അയല്‍വാസിയുടെ പട്ടി കടിച്ചു എന്നാരോപിച്ചാണ് തൊട്ടടുത്ത വീട്ടില്‍ അതിക്രമിച്ചുകടന്ന ഇയാള്‍ ഒന്നര വയസ്സുള്ള ബില്ലു എന്ന നായെ വീട്ടുകാരുടെ മുന്നിലിട്ട് തല്ലിക്കൊന്നത്. തടയാന്‍ ശ്രമിച്ച വീട്ടമ്മയെ പ്രതി തൊഴിച്ച് വീഴ്ത്തിയെന്നും പരാതിയുണ്ട്.

Signature-ad

നിയമപാലകനും സര്‍ക്കാര്‍ ജീവനക്കാരനുമായ പ്രതിയുടെ പ്രവൃത്തി സര്‍ക്കാരിനുതന്നെ അപമാനമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്കെതിരേ അന്യായമായി വീട്ടില്‍ കടന്നുകയറിയതിനും സ്ത്രീത്വത്തെ അപമാനിക്കല്‍, മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിരോധന നിയമപ്രകാരവുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്.

Back to top button
error: