മുംബൈ:മകള്‍ ബലാത്സംഗത്തിനിരയായത് പൊലീസില്‍ പരാതിപ്പെട്ട 31കാരിയെ വെടിവെച്ച് കൊന്നു.മുംബൈ നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള മാൻഖുർദിലാണ് സംഭവം.
ഫര്‍സാന ഇര്ഫാന് ശൈഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.മാന്‍ഖുര്‍ദിലെ ഇന്ദിരാ നഗര്‍ പ്രദേശത്താണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ആതിഷ് സിങ് എന്നയാളെയും പെൺകുട്ടിയുടെ മാതാവിനെ വെടിവെച്ചു കൊന്ന ഇയാളുടെ പിതാവ് സോനു സിങ്ങിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശില്പ ഒളിവിലാണ്.
പ്രായപൂര്‍ത്തിയാകാത്ത മകളെ ആതിഷ് ബലാത്സംഗത്തിനിരയാക്കിയതായി ഫര്‍സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശില്പയും ഫര്‍സാനയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.