പട്ന: 11 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ച 40 കാരൻ അറസ്റ്റിൽ. ബിഹാർ ലക്ഷ്മിപൂർ ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്.
ഇയാൾക്ക് മറ്റൊരു ഭാര്യ കൂടിയുണ്ട്.പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പെൺകുട് ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.അതേസമയം പെൺകുട്ടിയുടെ മാതാവിന് രണ്ടുലക്ഷം രൂപ കൊടുത്താണ് താൻ വിവാഹം കഴിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.