കൊല്ലം ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ചു. കായംകുളം സ്വദേശിനി ഡോ.മിനി ഉണ്ണികൃഷ്ണന്.കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്.
ഡോക്ടറുടെ മരുമകളെയും ഒന്നര വസയുള്ള കുട്ടിയേയും ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടി വെന്റിലേറ്ററിലാണ്.
പ്രഭാഷകയും ഹോമിയോപ്പതി ഡോക്ടറുമായ മിനി നെയ്യാറ്റിൻകരയിൽ നടന്ന ചടങ്ങില്‍വച്ച് അവാര്‍ഡ് വാങ്ങി കായംകുളത്തേക്ക് മടങ്ങവെയാണ് അപകടം.നിയന്ത്രണം വിട്ടുവന്ന മറ്റൊരു കാര്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.