KeralaNEWS

പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

പുനലൂർ:താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.
ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരിക്കുനേരെയാണ് ഡ്യൂട്ടിയിലിരിക്കെ ആക്രമണമുണ്ടായത്.കൊട്ടാരക്കര  കണ്ണങ്കോട് സ്വദേശിയും ഭര്‍ത്താവുമായ വിപിന്‍ ആണ് ആസിഡ് ഒഴിച്ചത്.
ബിബിനും നീതുവും ആശുപത്രിയുടെ പുറകുവശത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുകയും പെട്ടെന്ന് പ്രകോപനം ഉണ്ടായി വിപിന്‍ കയ്യില്‍ കരുതി വന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആസിഡ് ആക്രമണത്തിനുശേഷം വിപിന്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുഖത്ത് 90 ശതമാനവും പൊള്ളലേറ്റ നീതുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

Back to top button
error: