KeralaNEWS

എഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാൻ മൊബൈല്‍ മതി

നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകൾ പ്രചരിക്കുന്നു.ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം സംസ്ഥാനത്ത് നാൾക്കുനാൾ കൂടിവരികയാണ്.
ജി.പി.എസുമായുള്ള ബന്ധമാണ് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നത്.ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്ബോള്‍ ആപ്പ് ഡോണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശം എത്തും.സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ.രണ്ടുതവണ ഈ സന്ദേശം ഉണ്ടാകും.ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ അടുത്തെത്തുമ്ബോള്‍ തുടര്‍ച്ചയായി ബീപ് ശബ്ദവും ഉണ്ടാകും.
ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണിക്കും. വാഹനം ഓടുമ്ബോഴുള്ള വേഗവും സ്ക്രീനിലുണ്ടാവും.റഡാര്‍ബോട്ട് എന്ന ആപ്പാണ് ഇതിന് സഹായിക്കുന്നത്.. അഞ്ചുകോടിക്കുമേല്‍ ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്ബനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്. ഇപ്പോള്‍ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറില്‍ ഇതുള്ളത്.
അതേസമയം ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ സൂക്ഷിച്ച്‌ വേണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

Back to top button
error: